തളിപ്പറമ്പ്: ഡിസിസി ജനറൽ സെക്രട്ടറി കെ.സി. വിജയൻ സ്ഥാനം രാജിവച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനെക്കുറിച്ച് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ രൂക്ഷ വിമർശനം നടത്തിയതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതിനെ തുടർന്നാണ് രാജി.
57 വർഷമായി കോൺഗ്‌സിൽ പ്രവർത്തിച്ചുവരുന്ന തനിക്ക് കണ്ണൂർ ജില്ലയിൽ മാത്രം 44 വർഷത്തെ പ്രവർത്തന പാരമ്പര്യമുണ്ടെന്നും ലീഡേഴ്‌സ് ഗ്രൂപ്പിൽ തന്നെ അപമാനപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് പ്രതികരിച്ചത്.


ഇപ്പോഴും സമൂഹമാധ്യമങ്ങൾ വഴി തന്നെ അപമാനിക്കുന്നതിനെതിരെയാ ണ് രാജിവെക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ്റ് സണ്ണി ജോസഫിന് നൽകിയ രാജിക്കത്തിൽ പറയുന്നു.
DCC General Secretary KC Vijayan resigns from his post